Contents
Kerala
നിതാരി കൊലപാതക പരമ്പര: കുറ്റവിമുക്തനാക്കപ്പെട്ട പ്…
Kerala
ടോമിൻ തച്ചങ്കരി ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരും…
Kerala
സുരേന്ദ്ര കോലി മരിച്ച നിലയിൽ; നിഥാരി കൂട്ടകൊല കേസി…
Kerala
മനുവിനൊപ്പം തജീന്ദര്‍പാല്‍; ഏഷ്യന്‍ ഗെയിംസ് ഉദ്ഘാട…
Kerala
ബത്തേരി പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണ കേസ്…
Kerala
വി ഡി സർവർക്കറെ ഉൾപ്പെടുത്തി വിവാദ ചോദ്യാവലി; അധ്യ…
Asianet
Asianet · Staff
ടോമിൻ തച്ചങ്കരി ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരും; ആശുപത്രിയിലേക്ക് മാറ്റേണ്ട ആരോഗ്യപ്രശ്‌നമില്ലെന്ന് ഡോക്ടർ
Kerala
സുരേന്ദ്ര കോലി മരിച്ച നിലയിൽ; നിഥാരി കൂട്ടകൊല കേസിലെ പ്രതിയായിരുന്നു; ഹരിദ്വാറിൽ വാടകയ്‌ക്കെടുത്ത് നടത്തിയിരുന്ന ചായക്കടയിലാണ് ഇയാളെ തൂങ്ങി നിലയിൽ കണ്ടെത്തിയത്
✦ Lead Story · Siraj ✦
ഹരിദ്വാര്‍ | നോയിഡയിലെ നിതാരി കൊലപാതകക്കേസ് പരമ്പരയില്‍ വധശിക്ഷ വിധിക്കപ്പെടുകയും പിന്നീട് സുപ്രീം കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത പ്രതി സുരേന്ദ്ര കോലി മരിച്ച നിലയില്‍. കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍…
Siraj · Special Correspondent · 18 Sep 2026 10:39 AM
ഹരിദ്വാര്‍ | നോയിഡയിലെ നിതാരി കൊലപാതകക്കേസ് പരമ്പരയില്‍ വധശിക്ഷ വിധിക്കപ്പെടുകയും പിന്നീട് സുപ്രീം കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത പ്രതി സുരേന്ദ്ര കോലി മരിച്ച നിലയില്‍. കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഇയാള്‍ ഒരു ചായക്കട നടത്തിയിരുന്നു. ഇവിടെയാണ് കോലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. 2000-കളില്‍ തന്റെ തൊഴിലുടമയായിരുന്ന മോനിന്ദര്‍ സിംഗ് പന്ധറിനൊപ്പം നിരവധി കുട്ടികളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു കോലിക്കെതിരായ ആരോപണം. തുടക്കത്തില്‍ ചില കേസുകളില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും, പിന്നീട് സുപ്രീം കോടതി അവരെ എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തരാക്കുകയായിരുന്നു. നോയിഡയിലെ നിതാരി ഗ്രാമത്തിലുള്ള പന്ധറിന്റെ വീടിന് പിന്നിലെ ഓടയില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് നിതാരി കൊലപാതകങ്ങള്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ, ഇതുവരെ തെളിയാത്ത കൊലപാതക കേസുകളിലൊന്നായി ഇത് തുടരുന്നു. പതിമൂന്നാമത്തെയും അവസാനത്തെയും കേസായിരുന്നതിനാല്‍ 2025 നവംബറിലെ വിധി കോലിക്ക് നിര്‍ണായകമായിരുന്നു. അതിനകം 12 കേസുകളില്‍ നിന്ന് അദ്ദേഹം കുറ്റവിമുക്തനായിക്കഴിഞ്ഞിരുന്നു; ഏറ്റവും ഒടുവിലുണ്ടായ വിധിയിലൂടെ ആ ഭീകരമായ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളില്‍ നിന്നും കോലി മുക്തനായി. കോലിക്കെതിരായ സാഹചര്യത്തെളിവുകള്‍ക്ക് ഫോറന്‍സിക് പിന്തുണയില്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. കൂടാതെ, ആരോപിക്കപ്പെടുന്ന അവയവക്കടത്തുമായി ബന്ധപ്പെട്ട സൂചനകള്‍ അന്വേഷിക്കുന്നതില്‍ അന്വേഷണ സംഘം വീഴ്ച വരുത്തിയത് ഉള്‍പ്പെടെയുള്ള ഗുരുതരമായ പിഴവുകളും കോടതി ചൂണ്ടിക്കാട്ടി. Content Highlights: Surendra Koli, who was acquitted in the sensational Nithari serial murder cases, was found dead. The incident marks a sudden…
"
ഹരിദ്വാര്‍ | നോയിഡയിലെ നിതാരി കൊലപാതകക്കേസ് പരമ്പരയില്‍ വധശിക്ഷ വിധിക്കപ്പെടുകയും പിന്നീട് സുപ്രീം കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത പ്രതി സുരേന്ദ്ര കോലി മരിച്ച നിലയില്‍.…
— Siraj
Kerala
Special Correspondent
ന്യൂഡല്‍ഹി: ജപ്പാനില്‍ ശനിയാഴ്ച ആരംഭിക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തുക ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറും നിലവിലെ ഏഷ്യന്‍ ഗെയിംസ് ഷോട്ട്പുട്ട് ചാമ്പ്യന്‍ തജീന്ദര്‍പാല്‍ സിംഗ് തൂറും. വ്യത്യസ്ത കായിക ഇനങ്ങളില്‍ രാജ്യത്തിന്റെ ശ്രദ്ധേയ താരങ്ങളായ ഇരുവരെയാണ് ഇന്ത്യ പതാകവാഹകരായി തിരഞ്ഞെടുത്തത്. മനു ഭാക്കറിനെ പതാകവാഹകയായി തിരഞ്ഞെടുത്ത കാര്യം ഇന്ത്യയുടെ ഷെഫ് ഡി മിഷന്‍ സഹദേവ് യാദവ് സ്ഥിരീകരിച്ചു.…
Siraj
സുല്‍ത്താന്‍ ബത്തേരി| ബത്തേരി പോലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ലഹരിവസ്തു മോഷണം പോയ സംഭവത്തില്‍ പ്രതിയായ സീനിയര്‍ സിപിഒ സബിതിന്റെ വാഹനം കണ്ടെത്തി. മലപ്പുറം പൂക്കോട്ടുംപാടത്തു നിന്നാണ് പ്രത്യേക അന്വേഷണ സംഘം കാറ് കണ്ടെടുത്തത്. ഈ കാറിലാണ് സബിത് ഏഴുചാക്ക് ഹാന്‍സ് കടത്തിയത്. എന്നാല്‍ പ്രതിയായ സാബിത്തിനെ…
Asianet · Kerala
18 Sep 2026 10:30 AM
കൊച്ചി: ഫ്രീഡം ക്വിസിൽ വി.ഡി സർവർക്കറെ ഉൾപ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയതിന് നടപടി നേരിട്ട അധ്യാപകന്‍റെ സസ്പെൻഷനുള്ള സ്റ്റേ ഹൈക്കോടതി രണ്ട് മാസത്തേക്ക് കൂടി നീട്ടി. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ അധ്യാപകനായ കെ. ഗുരുപ്രസാദ് റായിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ചോദ്യം തയ്യാറാക്കിയ അധ്യപകന്‍റെ സസ്പെൻഷന് നേരത്തെ കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഓഗസ്റ്റ് 19-ന് ഒരുമാസത്തേക്ക് സ്റ്റേ ചെയ്ത ഉത്തരവിന്‍റെ കാലാവധി നാളെ തീരാനിരിക്കെയാണ് വീണ്ടും നീട്ടിയത്.സ്കൂൾതല സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരത്തിന് വേണ്ടിയായിരുന്നു വിവാദ ചോദ്യം തയ്യാറാക്കിയത്. എൽപി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള…
Kerala
PTIപാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലീം പള്ളി
Asianet · Kerala
18 Sep 2026 10:25 AM
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലീം പള്ളിയിൽ സ്ഫോടനമെന്ന് റിപ്പോർട്ട്. ഏഴുപേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ കോഹത് ജില്ലയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും സ്ഫോടനം നടന്ന സ്ഥലത്തേക്കുള്ള റോഡുകൾ അടച്ചതായും പാകിസ്ഥാൻ മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.കോഹത് ജില്ലയിലെ ഓൾഡ് പൊലീസ് ലൈൻസിന് സമീപമാണ് സ്ഫോടനം ഉണ്ടായതെന്നാണ് രക്ഷാപ്രവർത്തക ഉദ്യോഗസ്ഥർ ആദ്യം അറിയിച്ചത്. എന്നാൽ പൊലീസ് ലൈൻസ് കോംപ്ലക്സിനുള്ളിലെ മുസ്ലീം പള്ളിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് ഖൈബർ പക്തൂൺഖ്വ ഇൻസ്പെക്ടർ…
Asianet · Kerala
18 Sep 2026 10:25 AM
ദില്ലി: ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതികൾ പിന്തുടരുകയും ചെയ്തെന്ന പരാതിയിൽ പ്രമുഖ റൈഡ് സർവീസ് പ്ലാറ്റ്‌ഫോമായ റാപ്പിഡോയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി സി പി എ) യാണ് റാപ്പിഡോയ്ക്ക് പിഴയിട്ടത്. യാത്ര ബുക്ക് ചെയ്യുന്ന വേളയിൽ മുൻകൂറായി ടിപ്പ് നൽകാൻ നിർബന്ധിക്കുക, അധിക തുക നൽകിയാൽ മാത്രമേ യാത്ര വേഗത്തിൽ ലഭിക്കൂ എന്ന രീതിയിൽ ഉപഭോക്താക്കളെ സമ്മർദ്ദത്തിലാക്കുക, കൂടുതൽ തുക നൽകാൻ പ്രേരിപ്പിക്കുന്ന രീതികൾ ആപ്പിൽ ഉപയോഗിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സി…